തിരുവല്ല : അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി.
കുറ്റൂർ - തെങ്ങേലി റോഡിൽ ആഞ്ഞിലിമൂട്ടിൽ പടിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
റോഡിലെ ആറടിയോളം വരുന്ന വെള്ളക്കെട്ടിൽ ഇറങ്ങിയ അഗ്നിരക്ഷാ സേന വാഹനത്തിന്റെ എൻജിൻ വെള്ളം കയറി പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികളും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ചേർന്ന് വാഹനം വെള്ളക്കെട്ടിൽ നിന്നും കരകയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തലയാർ സ്വദേശി രതീഷിന്റെ ലോറി എത്തിച്ച് വടംകെട്ടി സേനയുടെ വാഹനം കരയ്ക്കെത്തിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |