SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.18 AM IST

3 കൊല്ലമായി ‘വിളിയോട് വിളി’: ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ​ ​ഇ​ട​പെ​ട​ലിൽ മാ​ഹി​ ​ഷാ​ജി​ക്കെ​തി​രെ​ ​കേ​സ്

callകൊ​ച്ചി​:​ ​എ​റ​ണാ​കു​ള​ത്തെ​ ​പ്ര​ശ​സ്ത​ ​ആ​ശു​പ​ത്രി​യു​ടെ​ ​ഹെ​ൽ​പ്പ്‌ലൈൻ​ ​ന​മ്പ​രി​ൽ​ ​നി​ര​ന്ത​രം​ ​വി​ളി​ച്ച് ​ടെ​ല​ഫോ​ൺ​ ​ഓ​പ്പ​റേ​റ്റിം​ഗ് ​സം​വി​ധാ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​രി​ക​ളെ​ ​അ​സ​ഭ്യം​ ​പ​റ​യു​ന്ന​ ​യു​വാ​വി​നെ​ ​പ്ര​തി​യാ​ക്കി​ ​ചേ​രാ​ന​ല്ലൂ​ർ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ആ​ശു​പ​ത്രി​യു​ടെ​ ​മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ള്ള​ ​മു​തി​ർ​ന്ന​ ​വ​നി​ത​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യെ​ ​നേ​രി​ട്ട് ​വി​ളി​ച്ച് ​പ​രാ​തി​പ്പെ​ട്ട​തോ​ടെ​ ​ശ​നി​യാ​ഴ്ച​യാ​ണ് ​കേ​സെ​ടു​ത്ത​ത്.​ ​മാ​ഹി​ ​സ്വ​ദേ​ശി​ ​ഷാ​ജി​യാ​ണ് ​നി​ര​ന്ത​രം​ ​ഫോ​ണി​ൽ​ ​വി​ളി​ക്കു​ന്ന​തെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള​ ​ആ​റ​ക്ക​ ​ഹെ​ൽ​പ്പ്-​ലൈ​ൻ​ ​ന​മ്പ​രി​ലെ​ത്തു​ന്ന​ ​കോ​ളു​ക​ൾ​ ​സ്വീ​ക​രി​ക്കാ​ൻ​ ​ഓ​പ്പ​റേ​റ്റിം​ഗ് ​സം​വി​ധാ​ന​ത്തി​ൽ​ 20​ ​ജീ​വ​ന​ക്കാ​രി​ക​ളു​ണ്ട്.​ ​ഇ​വ​ർ​ ​ഊ​ഴം​ ​വെ​ച്ചാ​ണ് ​ജോ​ലി​ ​ചെ​യ്യു​ന്ന​ത്.​ ​ദി​വ​സ​വും​ ​രാ​ത്രി​ 10​ ​ക​ഴി​യു​ന്ന​തോ​ടെ​ ​മാ​ഹി​ ​ഷാ​ജി​യു​ടെ​ ​ഫോ​ൺ​ ​വി​ളി​ ​വ​രും.​ ​‘​എ​ന്താ​ ​ഫോ​ണെ​ടു​ക്കാ​ത്ത​ത്.​ ​ഞാ​ൻ​ ​ഷാ​ജി​യാ​ണ്’​ ​എ​ന്ന​ ​സ്ഥി​രം​ ​സം​ഭാ​ഷ​ണ​ത്തി​ന്റെ​ ​തു​ട​ക്ക​വും​ ​ഒ​ടു​ക്ക​വും​ ​അ​സ​ഭ്യ​വ​ർ​ഷ​മാ​ണ്.​ ​ഫോ​ൺ​ ​ക​ട്ട് ​ചെ​യ്താ​ൽ​ ​പി​ന്നെ​യും​ ​വി​ളി​വ​രും.​ ​ഏ​താ​ണ്ട് ​അ​ർ​ദ്ധ​രാ​ത്രി​ ​വ​രെ​ ​തു​ട​രും.​ ​ഓ​പ്പ​റേ​റ്റിം​ഗ് ​സി​സ്റ്റ​ത്തി​ൽ​ ​മാ​ഹി​ ​ഷാ​ജി​യു​ടെ​ ​തെ​റി​വി​ളി​യും​ ​ഭീ​ഷ​ണി​യും​ ​കേ​ൾ​ക്കാ​ത്ത​ ​വ​നി​ത​ക​ൾ​ ​ചു​രു​ക്കം.​ ​
ഇ​ട​ക്കാ​ല​ത്ത് 6​ ​മാ​സം​ ​ഷാ​ജി​ ​‘​ഓ​ഫെ​’​ടു​ത്ത​ത് ​ഒ​ഴി​ച്ചാ​ൽ​ 3​ ​കൊ​ല്ല​മാ​യി​ ​ഇ​ത് ​തു​ട​ർ​ക്ക​ഥ​യാ​ണ്.

പൊലീസിനോട് തട്ടിക്കയറി ഷാജി

മു​ള​വു​കാ​ട് ​സ്വ​ദേ​ശി​യാ​യ​ ​ജീ​വ​ന​ക്കാ​രി​യു​ടെ​ ​മൊ​ഴി​യി​ലാ​ണ് ​കേ​സെ​ടു​ത്ത​ത്.​ ​സൈ​ബ​ർ​സെ​ല്ലി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ 510,​ 610​ ​ന​മ്പ​രു​ക​ളി​ൽ​ ​അ​വ​സാ​നി​ക്കു​ന്ന​ ​ര​ണ്ട് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ന​മ്പ​രു​ക​ളി​ൽ​ ​നി​ന്നാ​ണ് ​കോ​ളു​ക​ൾ​ ​വ​രു​ന്ന​തെ​ന്ന് ​ക​ണ്ടെ​ത്തി.​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​മാ​യ​ ​മാ​ഹി​യാ​ണ് ​കോ​ളു​ക​ളു​ടെ​ ​‘​പ്ര​ഭ​വ​കേ​ന്ദ്ര​’​മെ​ന്നും​ ​സ്ഥി​രീ​ക​രി​ച്ചു.
ഇ​തേ​ന​മ്പ​രു​ക​ളി​ൽ​ ​ചേ​രാ​ന​ല്ലൂ​ർ​ ​പൊ​ലീ​സ് ​വി​ളി​ച്ച​പ്പോ​ൾ​ ​മാ​ഹി​ ​ഷാ​ജി​ ​ഫോ​ണെ​ടു​ത്ത് ​സം​സാ​രി​ച്ചു.​ ​മ​റു​ത​ല​ക്ക​ൽ​ ​പൊ​ലീ​സാ​ണെ​ന്ന് ​അ​റി​ഞ്ഞി​ട്ടും​ ​ഇ​യാ​ൾ​ക്ക് ​കു​ലു​ക്ക​മു​ണ്ടാ​യി​ല്ല.
സ്ത്രീ​ക​ളോ​ട് ​സം​സാ​രി​ക്കു​ന്ന​ ​അ​തേ​ ​രീ​തി​യി​ലാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണം.​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​വ​ട​ക്ക​ൻ​ ​ചു​വ​യു​ണ്ട്.​ ​ബെ​ല്ലും​ ​ബ്രേ​ക്കു​മി​ല്ലാ​ത്ത​ ​രീ​തി​യാ​ണ്.​ ​ഷാ​ജി​ ​എ​ന്ന​ ​പേ​ര് ​വ്യാ​ജ​മാ​ണോ​ ​എ​ന്ന​തി​ല​ട​ക്കം​ ​അ​ന്വേ​ഷ​ണം​ ​തു​ട​രു​ന്നു.​ ​എ​റ​ണാ​കു​ള​ത്തെ​ ​ആ​ശു​പ​ത്രി​യെ​ ​ല​ക്ഷ്യ​മി​ടാ​നു​ള്ള​ ​കാ​ര​ണ​വും​ ​അ​ന്വേ​ഷി​ക്കു.​ ​പോ​ണ്ടി​ച്ചേ​രി​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ഇ​യാ​ളെ​ ​പി​ടി​കൂ​ടാ​ൻ​ ​ശ്ര​മം​ ​തു​ട​ങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL