SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

മുസ്ലിംലീഗ് മാർച്ച് നടത്തി

ulkhadanam-
ധർണ ജില്ല പഞ്ചായത്തംഗവും മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ സംസ്ഥാന പാതയോരത്ത് പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലെറ്റിന് ലൈസൻസ് പുതുക്കി നൽകിയതുൾപ്പെടെ നിരവധി ആരോപണങ്ങളുമായി മുസ്ലിംലീഗ് പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് നടന്ന ധർണ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നഗരസഭ ലീഗ് പ്രസിഡന്റ് എ എം അബൂബക്കർ അദ്ധ്യക്ഷനായി. ഗഫൂർ കല്ലുരുട്ടി മുഖ്യപ്രഭാഷണം നടത്തി. വി അബ്ദുല്ലക്കുട്ടി,ശരീഫ് വെണ്ണക്കോട്,മുനീർ മുത്താലം,ഹനീഫ് തെച്യാട്, വി,റഹ്‌മത്ത്, ബുഷൈർ, ജിജി ജയരാജ്, ശബാനാ നൂർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL