SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

ആഗ്നയ്ക്കും അശ്വന്തിനും സ്വീകരണം നൽകി

photo
വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകുന്നു

കൊയിലാണ്ടി: നേപ്പാളിൽ നടന്ന വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജൂനിയർ കാറ്റഗറി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സ്വർണമെഡലും വെള്ളി മെഡലും നേടിയ ജി.എച്ച്.എസ്.എസ് പന്തലായനി വിദ്യാർത്ഥികളായ ആഗ്ന കെ.കെ, അശ്വന്ത് കെ.കെ, കോച്ച് ശശിധരൻ പയ്യോളി എന്നിവർക്ക് ജനപ്രതിനിധികളും, പി.ടി.എയും സ്‌റ്റാഫ് കൗൺസിലും സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ സ്വീകരിച്ചു. പി.എം. ബിജു, കെ.ഷനിത്ത്, ബീന പൂവത്തിൽ, പി.കെ റിയാസ്, പ്രമോദ് രാരോത്ത്, വി.എം.ലത, പി.പ്രജിഷ, കെ.കെ വിനോദ് കുമാർ, റഫീഖ്, സുമേഷ്, പി.സി.പ്രവിത, ജി.പ്രശാന്ത്, കെ.വി.സജീവൻ, കെ.രശ്മി, കെ.കെ.രാജി, വി.വി ജീജ, എസ്.എസ്. ഷനില, ബി.അഭിരാമി പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL