മുക്കം: മുക്കം നഗരത്തിന്റെ രണ്ടാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമ്മാണം തുടങ്ങി ഒരു വർഷം പൂർത്തിയായിട്ടും അരീക്കോട് സ്റ്റാൻഡിലേക്ക് ബസ് സർവീസ് പുന:സ്ഥാപിക്കാത്തതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാൽ വാടക, ശമ്പളം, വൈദ്യുതി ബിൽ തുടങ്ങിയ ഇനത്തിൽ വലിയ ബാദ്ധ്യതയാണ് വ്യാപാരികൾക്ക് ഉണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൗൺസിലർ ജസീല അസീസ്, വി.പി അനീസുദ്ധീൻ ,ഡിറ്റോ തോമസ്, സി.കെ ഹാരിസ് ബാബു, ഷിംജി വി.കെ. ചാലിയാർ അബ്ദുസലാം, എം.കെ ഫൈസൽ, കെ.ടി ഷരീഫ് എൻ. കെ മുഹമ്മദലി, ടി.പി ഫൈസൽ ,കെ.സി നൂറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |