മേപ്പയ്യൂർ: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം വാണിജ്യ ബാങ്കുകളിലൂടെ മാത്രമാക്കാനുള്ള സർക്കാർ നീക്കത്തിൽ ആർ.ജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കേന്ദ്രത്തിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മാതൃകയെ രാഷ്ട്രീയമായി എതിർത്തിരുന്ന യു.ഡി.എഫ്., അധികാരത്തിൽ വന്നപ്പോൾ ജനവിരുദ്ധ നയം നടപ്പാക്കുയാണന്ന് ആർ.ജെ.ഡി കുറ്റപ്പെടുത്തി.സംസ്ഥാന സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് പൊന്നംകണ്ടി അദ്ധ്യക്ഷത വഹിച്ചു. വി.പി. ദാനിഷ്, കെ.എം. ബാലൻ, ബി.ടി. സുധീഷ് കുമാർ, ഇ.കെ. സന്തോഷ് കുമാർ, പി. ബാലകൃഷ്ണൻ കിടാവ്, സുരേഷ് ഓടയിൽ, ടി.ഒ. ബാലകൃഷ്ണൻ, എ.എം. കുഞ്ഞികൃഷ്ണൻ, കൃഷ്ണൻ കുഴിച്ചാലിൽ, വി.പി. ഷാജി, എ.കെ. നാരായണൻ, ജസ്‌ല കൊമ്മിലേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |