ബാലുശ്ശേരി: വയലടയിലെ ജൈവ വൈവിദ്ധ്യം കണ്ടെത്തി ടാക്സോണമി തത്വങ്ങൾ അടിസ്ഥാനമാക്കി ഇനം തിരിച്ച് പ്രസിദ്ധീകരിക്കുന്നതിനായി രൂപം നൽകിയ വയലട ബയോബ്ലിറ്റ്സ് പ്രവർത്തനം ആരംഭിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. അസി.ഫോറസ്റ്റ് കൺസർവേറ്റർ ജയപ്രകാശ്.വി.പി ബയോബ്ലിറ്റ്സ് ഉദ്ഘാടനം ചെയ്തു. ബയോ ബ്ലിറ്റ്സിന്റെ ഭാഗമായി സമാഹരിക്കുന്ന മുഴുവൻ വിവരങ്ങളും സ്വതന്ത്ര പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ്സെൻ നെടുമ്പാല പറഞ്ഞു. മനോജ് കരിങ്ങാമഠത്തിൽ, ഡോ. അബ്ദുൽ റിയാസ് കെ , ഡോ. ജാഫർ പാലോട്ട് , ബ്ലോക്ക് പഞ്ചായത്തംഗം കെ. കെ ബാബു, സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോഓർഡിനേറ്റർ ഡോ. മഞ്ജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |