SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

വടംവലി ചാമ്പ്യൻഷിപ്പ്

kdy3
എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ജില്ലവടം വലി ചാമ്പ്യൻഷിപ്പ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന അണ്ടർ 13, 15 വടംവലി ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. സുബൈർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ ഇഖ്ബാൽ കത്തറമ്മൽ അദ്ധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ അംഗം അയ്യൂബ് പൂക്കോട്ട് മുഖ്യാതിഥിയായി. എം. പി മുഹമ്മദ്‌ ഇസ്ഹാഖ്, ഷബീർ ചുഴലിക്കര, പി.ഷഫീഖ്, കെ. അബ്ദുൽ മുജീബ്, കെ. നവനീത് മോഹൻ, സുരേഷ്, ആഷിഖ് റഹ്മാൻ, എൻ. സി. റഫീഖ് എന്നിവർ പ്രസംഗിച്ചു. ജില്ല സെക്രട്ടറി പി. പി. ഷഹർബാനു സ്വാഗതവും പി.ടി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL