SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.38 AM IST

ആത്മീയ സമ്മേളനം സമാപിച്ചു

photo
സമാപനം

നോളജ് സിറ്റി: പ്രവാചകര്‍ പിറന്ന റബീഉല്‍ അവ്വല്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച മര്‍കസിന് കീഴില്‍ സംഘടിപ്പിച്ചു വരാറുള്ള അല്‍ മൗലിദുല്‍ അക്ബര്‍ ആത്മീയ സമ്മേളനം മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സമാപിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL