SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.39 AM IST

ദ്വിദിന വളണ്ടിയർ പരിശീലനം

ulkhadanam-
സേവാഭാരതി ആരംഭിക്കുന്ന വയോജന സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശീലനം ഡോ.വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു./ പരിശീലനം ലഭിച്ച വളണ്ടിയർമാർ സർട്ടിഫിക്കറ്റുകളുമായി

മുക്കം: സേവാഭാരതി മുക്കം യൂണിറ്റിൻ്റെ കീഴിൽ ആരംഭിക്കുന്ന "സുകൃതം" വയോജന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി നടന്ന ദ്വിദിന വളണ്ടിയർ പരിശീലനം ഡോ.വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

മുക്കം പരമേശ്വരിയം ഹാളിൽ നടന്ന പരിപാടിയിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. എം.പി പ്രദീപ് കുമാർ, ശ്രീജാവിജയ്, രവീന്ദ്രനാഥ്, ജോസ് പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. സുകൃതം സംസ്ഥാന കോ ഓർഡിനേറ്റർ അശ്വന്ത്, നേഴ്സിംഗ് പരിശീലകരായ അർച്ചന, അനിൽകുമാർ എന്നിവർ രണ്ട് ദിവസങ്ങളിലായി 74 പേർക്ക് പരിശീലനം നൽകി. സി.എൻ ഉണ്ണികൃഷ്ണൻ പന്നിക്കോട് ഇവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL