മേപ്പയ്യൂർ: ശ്രീകണ്ഠമനശാലാ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.
എൽ.പി വിഭാഗത്തിൽ മേധ ഇഷാനി, ലക്ഷ്മി വസുന്ധര എന്നിവർ ഒന്നാം നേടി. സുസ്മിത് സുരേഷ് രണ്ടാം സ്ഥാനം നേടി.
യു.പി - ഹൈസ്കൂൾ വിഭാഗത്തിൽ ആർഷയ് ദേവ്, റിതുൽ ഹരി എന്നിവരും മുതിർന്നവരുടെ വിഭാഗത്തിൽ പി.കെ തീർത്ഥ, സുജ്യോതിക സുരേഷ് എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ടി.ഷീജ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബി.വിനോദ് കുമാർ, പി.സുരേഷ് ബാബു, സുരേഷ് മാതൃകൃപ, എം.ജി. അഖിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |