SignIn
Kerala Kaumudi Online
Monday, 24 August 2026 1.22 AM IST

ഫോക്‌ലോർ ദിനാചരണം

photo
ചേളന്നൂറിൽ നടന്ന ഫോക്‌ലോർ ദിനാചരണ തുടി ശില്പശാല ചടങ്ങിൽ പ്രശസ്‌ത ഫോക് ലോറിസ്റ്റ് ഡോ. ദീപേഷ് വി.കെ. തുടി കലാകാരൻ ഇ.കെ. ബാബുവിന് തുടി ആശാൻ പട്ടം നല്കി ആദരിക്കുന്നു

ചേളന്നൂർ: ഗോത്രകലാഗ്രാമവും അമ്പലത്ത് കുളങ്ങര വായനശാലയും സംയുക്തമായി നടത്തിയ ഫോക് ലോർ ദിനാചരണ പരിപാടിയിൽ ഡോ. ദീപേഷ് വി.കെ മുഖ്യ സന്ദേശപ്രഭാഷണം നടത്തി. എം.ടി. ബിജു. അദ്ധ്യക്ഷത വഹിച്ചു.

ഫോക് ലോർ ദിനാചരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ.രാജേന്ദ്രനു തുടി ശിൽപ്പശാല ഗ്രാമപഞ്ചായത്തംഗം വി.സുലൈമാനു പന്തം കൊളുത്തി ഉദ്ഘാടനം ചെയ്തു. സി. സുന്ദരൻ, ബിജേഷ്,​ നൗഷാദ് എം.എം,​ വി.എം. ഷൈനീഷ് പ്രസംഗിച്ചു.

ഇ.കെ.ബാബുവിനെ തുടി ആശാൻ പട്ടം നൽകി ഡോ. ദീപേഷ് ആദരിച്ചു. ചേളന്നൂർ പ്രേമൻ പൊന്നാടയണിച്ചു. ഫോക് ലോർ അവാർഡ് ജേതാക്കളായ ജയകൃഷ്ണൻ വേങ്ങേരി, യു.ടി. ശ്രീധരൻ എന്നിവരെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL