വടകര: കേരള ജൈവ കർഷക സമിതി (കെ.ജെ.കെ.എസ് ) ഒഞ്ചിയം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അമരപ്പന്തൽ മത്സരത്തിനുള്ള തൈകൾ വിതരണം ചെയ്തു. ഒഞ്ചിയം സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കെ.ജെ.കെ.എസ് വില്ലേജ് പ്രസിഡൻ്റ് ടി.കെ ഭാസ്‌കരൻ തൈവിതരണം ഉദ്‌ഘാടനം ചെയ്തു. സമിതി വില്ലേജ് സെക്രട്ടറി കെ.വി രാജേന്ദ്രൻ, താലൂക്ക് സെക്രട്ടറി പി പി അനിൽകുമാർ, എം സത്യേന്ദ്രൻ, എം.കെ ചന്ദ്രൻ, പി.കെ സുരേഷ് കുമാർ, എം.പി രാഘവൻ, ബേബി പ്രസീത, എം.കെ പ്രദീപ് കുമാർ, ഷൈജ, അഞ്ജു, സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |