ചേളന്നൂർ: ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന എം.പി വേലായുധന്റെ പത്താം ചരമവാർഷിക ദിനാചരണം നടന്നു. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി വൈസ് പ്രസിഡന്റ് പി.പി. നൌഷിർ , ജന: സെക്രട്ടറി സി.വി.ജിതേഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത്, ഐ. എൻ. ടി. യു. സി അഖിലേന്ത്യ സെക്രട്ടറി എം.പി പത്മനാഭൻ, പി.ശ്രീധരൻ, വിജിതേന്ദ്രനാഥ്, വി.എം ചന്തുക്കുട്ടി, സി.കെ. ഷാജി, എൻ. ചോയിക്കുട്ടി, പി.കെ ബാബുരാജ്, റിജിൻ പണിക്കർ, ഒ. എം. രാജൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |