എടക്കര: നിലമ്പൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായി ഗിരീഷ് മേക്കാട് പത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫീസിൽ തഹസിൽദാർ വി.വിനോദ് കുമാറിനാണ് പത്രിക സമർപ്പിച്ചത്. വെളിയംതോടിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി പത്രിക സമർപ്പണത്തിനെത്തിയത്. ഒരുസെറ്റ് പത്രികയാണ് സമർപ്പിച്ചത്. മുതിർന്ന ബി.ജെ.പി നേതാവ് കെ. പ്രഭാകരൻ, എസ്.എൻ.ഡി.പി യുണിയൻ അസി.സെക്രട്ടറി അരയക്കണ്ടി സന്തോഷ്, നിലമ്പൂർ യൂണിയൻ പ്രസിഡന്റ് വി.പി.സുബ്രഹ്മണ്യൻ, ബി.ജെ.പി എടക്കര മണ്ഡലം പ്രസിഡന്റ് ജിജി ഗിരീഷ്, എസ്.എൻ.ഡി.പി വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് ഭാസുര വാസുദേവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. മോഹൻ ജോർജ്, ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ. രശ്മിൽനാഥ്, വൈസ് പ്രസിഡന്റുമാരായ അജി തോമസ്, സുധീഷ് ഉപ്പട, നിയോജക മണ്ഡലം പ്രസിഡന്റ് ടി.വിനീഷ്, സെക്രട്ടറി അനൂപ് കൈപ്പഞ്ചേരി, മേഖല പ്രഭാരിമാരായ സുനിൽ ബോസ്, രമേശ് നായർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സതീഷ് വള്ളിക്കാട് സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |