
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് ജില്ലാ നേതൃത്വം. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും വേണ്ടിയാണ് ഇതെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് പറഞ്ഞു. ജില്ലാ വിഭജനത്തെക്കുറിച്ച് പഠിക്കാൻ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ലയാണ് മലപ്പുറം. ജനങ്ങൾക്ക് സേവനം വേഗത്തിൽ ലഭ്യമാക്കണം. അതിന് ജില്ലാ വിഭജനം ആവശ്യമാണെന്നാണ് കരുതുന്നത്. ഈ കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെ ജില്ലാ വിഭജനം പൂർത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും ജില്ലാ വിഭജനം ആവശ്യമാണ്. വിഷയത്തിൽ രാഷ്ട്രീയവും സമുദായികവുമായ കാര്യങ്ങളില്ല. ജില്ലാ വിഭജനം എന്നത് മുന്നണി ഒറ്റകെട്ടായി മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. അതിനെ ദുഷ്ടലാക്കോടെ കാണരുത്. പ്രായോഗികമായി ചിന്തിക്കണം '- കെ പി അബ്ദുൽ മജീദ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |