
മഞ്ചേരി: ബഡ്ജറ്റ് ഹൈപ്പർ മാർക്കറ്റിന്റെ നാലാമത് ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താകൾക്കായി സംഘടിപ്പിച്ച ബംബർ സമ്മാന നറുക്കെടുപ്പിന്റെ വിജയികളെ കണ്ടെത്തി. മഞ്ചേരി മേലാക്കാം ഹൈപ്പർ ബഡ്‌ജെറ്റിൽ നടന്ന ചടങ്ങിൽ മഞ്ചേരി മുൻസിപ്പൽ ചെയർമാൻ അബ്ദുൽ മജീദ് വല്ലാഞ്ചിറ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്.
ബഡ്ജറ്റ് ഹൈപ്പർ മാർക്കറ്റ് മാനേജിഅസത ഡയരക്ടർ അമീർ അലി പൂളകുണ്ടൻ അറതധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് നിവിൽ ഇബ്രാഹിം, ഭാരവാഹികളായ സക്കീർ ഹുസൈൻ, അൽത്താഫ്, മുഹമ്മദലി സംബന്ധിച്ചു. മെഗാ സമ്മാനമായ ഹുണ്ടായി എക്സ്റ്റർ കാറിനു കാരക്കുന്നു സ്വദേശി കെ.ടി.ജസ്‌ലൻ അർഹനായി. കെ.എം.സുറുമി,കെ.അബ്ബാസ്, യഹിയ അയാസ്, അപ്പൂസ് മംഗലശ്ശേരി എന്നിവർക്കാണ് ആക്ടീവ സ്‌കൂട്ടർ സമ്മാനമായി ലഭിച്ചത്. ഇരുപത് പേർ സ്വർണനാണയങ്ങൾക്ക് അർഹരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |