എടക്കര : രാജ്യത്താകമാനം ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 10മുതൽ 15 വരെ നടത്തുന്ന സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി എടക്കര മണ്ഡലത്തിൽ വഴിക്കടവ് നിന്നും എടക്കര ഗാന്ധിസ്‌ക്വയർ വരെ തിരംഗായാത്ര നടത്തി. ജില്ലാ സെകട്ടറി കെ.ടി. ദാസൻ ജാഥ ക്യാപ്റ്റൻ ദീപു രാജഗോപാലന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എൻ.സി. ബിജു, രമേശൻ , സുരേഷ് കുമാർ ,നിധീഷ് രാമൻ ,സതീരത്നം എന്നിവർ നേതൃത്വം നൽകി. എടക്കര ടൗൺ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെ തിരംഗയാത്ര സമാപിച്ചു. സമാപന പരിപാടി ഡോ :ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |