കൊണ്ടോട്ടി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് എയർപോർട്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെനേതൃത്വത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ശ്യാംജി നഗർ, എൻ.എച്ച്.കോളനി പരിസരത്ത് 1,600ഓളം രാമച്ചം തൈകൾ നട്ടുപിടിപ്പിച്ചു. കോഴിക്കോട് എയർപോർട്ട് സി.ഐ.എസ്.എഫ് കമാൻഡന്റ് ജിതേന്ദ്ര സിംഗ് റാത്തോർ, ഡെപ്യൂട്ടി കമാൻഡന്റ് എം.രാംദാസ് എന്നിവരുടെനേതൃത്വത്തിലായിരുന്നു പരിപാടി. കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാൻ യു.കെ. മമ്മദിശ, വാർഡ് കൗൺസിലർ പ്രഭ, പരിസരവാസികൾ എന്നിവർചേർന്നാണ് തൈകൾ നട്ടത്. കണ്ണൂർ മയ്യിലിലെ ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷനിൽ നിന്ന് ലഭിച്ച 1,600 രാമച്ചം തൈകളാണ് പദ്ധതിയുടെ ഭാഗമായി എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |