പരപ്പനങ്ങാടി :കെ.പി.എസ്.ടി.എ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിഅനുസ്മരണം സംഘടിപ്പിച്ചു. പരപ്പനങ്ങാടി കെ.കെ ഓഡിറ്റോറിയത്തിൽ ന വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് റമീസ് കോഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ഇ. ഉമേഷ് കുമാർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. സുഭാഷ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. മനോജ്, സംസ്ഥാന പാഠപുസ്തക റിവ്യൂ സെൽ ചെയർമാൻ അബ്ദുള്ള, കെ.പി.എസ്.ടി.എ മലപ്പുറം ജില്ലാ ഭാരവാഹികളായ സി.പി. ഷറഫുദ്ദീൻ, കെ.മോഹനൻ, ടി.സി.മുഹമ്മദ് ഷമീർ , കെ.രാഗിണി , പി.കെ.അനൂജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |