പാലക്കാട്: എലപ്പുള്ളി ശ്രീ നാരായണ പബ്ളിക് സ്‌കൂളിൽ മുത്തശ്ശൻ മുത്തശ്ശിമാരുടെ ദീവസം മുൻ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ഡെപ്യൂട്ടീ ഡയറക്ടർ ഷൈലാ റാം ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി.ബാലൻ അദ്ധ്യക്ഷത വഹിച്ചു . സ്‌കൂൾ വൈസ് പ്രസിഡന്റ് ഭവദാസ്, ട്രഷറർ എ.കെ.വാസുദേവൻ, അക്കാഡമിക് ഡയക്ടർ ഡോ.ശുദ്ധോദനൻ, ഡയറക്ടർമാരായ കെ.ശിവരാമൻ, പ്രൊഫ. കെ.സുരേഷ് ബാബു, പി.ടി.എ പ്രസിഡന്റ് ആർ.ശശികുമാർ, ടീച്ചർമാരായ എസ്.സുമ, കെ.മണിപ്രിയ എന്നിവർ സംസാരിച്ചു. അടിസ്ഥാനഘട്ട വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ വൈസ് പ്രിൻസിപ്പൽ എസ്.ലെസിത, അദ്ധ്യാപികമാരായ എസ്.സുമ, ജി.കാവ്യ, ടി.കെ.ജ്യോതിലക്ഷ്മി, വി.സിന്ധു, വിമല കുമാരീ എന്നിവർ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |