വടക്കഞ്ചേരി: മുടപ്പല്ലൂർ ജംഗ്ഷനു സമീപമുള്ള പെയിന്റ് കടയ്ക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മുടപ്പല്ലൂരിലെ അയ്യപ്പ പെയിന്റ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ആലത്തൂരിൽ നിന്നും വടക്കഞ്ചേരിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. സ്ഥാപനത്തിലുണ്ടായിരുന്ന പെയിന്റും അനുബന്ധ രാസവസ്തുക്കളും പെട്ടെന്ന് തീപിടിക്കാൻ കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
