SignIn
Kerala Kaumudi Online
Saturday, 20 June 2026 1.45 PM IST

തിരുവനന്തപുരം ആനയറയിൽ വൻ തീപിടിത്തം; മെത്തക്കട പൂർണമായും കത്തി നശിച്ചു

fire

തിരുവനന്തപുരം: പേട്ട ആനയറയിൽ വൻ തീപിടിത്തം. സോഫാസ് ആൻഡ് മോർ എന്ന പേരിലുള്ള മെത്തക്കടയ്‌ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം, കഴക്കൂട്ടം, ചാക്ക യൂണിറ്റുകളിലെ ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീ വേഗത്തിൽ പടരുന്ന മെത്ത, സോഫ പോലുള്ള വസ്‌തുക്കളാണ് കടയ്‌ക്കുള്ളിൽ ഉണ്ടായിരുന്നത്. അതിനാൽ വലിയ രീതിയിലുള്ള തീപിടിത്തമാണ് ഉണ്ടായിരിക്കുന്നത്. കടയ്‌ക്കുള്ളിലുണ്ടായിരുന്ന വസ്‌തുക്കൾ പൂർണമായും കത്തിനശിച്ചു. തീ പൂർണമായും അണയ്‌ക്കാൻ സാധിച്ചുവെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നത്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE, ANAYARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA