SignIn
Kerala Kaumudi Online
Thursday, 23 July 2026 4.11 AM IST

ചാന്ദ്രദിനം ആചരിച്ചു

school

അഗളി: അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ദേശീയ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ക്വിസ് ചന്ദ്രപര്യവേഷണവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശനം, റോക്കറ്റ് നിർമ്മാണവും പ്രവർത്തന മാതൃകയുടെ അവതരണവും ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ജൈറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ശാസ്ത്രജ്ഞനെ അടുത്തറിയാം' എന്ന സംവാദപരിപാടിയിൽ ശാസ്ത്രജ്ഞൻ ഡോ.ഫിനോഷ് ജി.തങ്കം ക്ലാസ് നടത്തി. ജൈറ റിസർച്ചർ സി.എസ്.രഞ്ജിത, ഹെഡ്മിസ്ട്രസ് ഇൻചാർജ് കെ.എം.സുനിത, അദ്ധ്യാപകരായ രശ്മി കൃഷ്ണ, അക്ഷര,രമ്യ, സജിത, ജിത്തു എന്നിവരും വിദ്യാർത്ഥിനികളായ മീര, ആര്യ, ദിയ എന്നിവരും നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSSPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL