SignIn
Kerala Kaumudi Online
Friday, 03 July 2026 5.56 PM IST

പാലക്കാട്ട് 14കാരനെ കാണാതായി; സ്കൂളിൽ പോയ വിദ്യാർത്ഥിക്കായി പൊലീസ് അന്വേഷണം

abhijith-missing
അഭിജിത്ത്

പാലക്കാട്: പതിനാല് വയസുകാരനെ കാണാനില്ലെന്ന് പരാതി. പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം. അടുക്കളക്കുളമ്പ് സ്വദേശി അനുരൂപിന്റെ മകൻ അഭിജിത്തിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കിഴക്കഞ്ചേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്. വൈകിട്ട് സ്‌കൂൾ സമയം കഴിഞ്ഞും കുട്ടി വീട്ടിൽ തിരികെയെത്താതായതോടെ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ചില ദിവസങ്ങളിൽ കുട്ടി താമസിച്ച് വീട്ടിൽ വരുന്ന പതിവുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇന്നലെ രാത്രിയായിട്ടും എത്താതായതോടെ വീട്ടുകാർ ഇന്നുരാവിലെ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്. ഇന്നലെ കുട്ടിയെ വടക്കഞ്ചേരി നഗരപ്രദേശത്ത് കണ്ടവരുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD MISSING BOY, MISSING CASE, PALAKKAD VARTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA