SignIn
Kerala Kaumudi Online
Friday, 24 July 2026 3.50 AM IST

പുസ്തകോത്സവം

books
പുസ്തകോത്സവം എഴുത്തുകാരി സി.സ്മിത ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ഡി.സി ബുക്സ് എലപ്പുള്ളി ശ്രീ നാരായണ പബ്ളിക് സ്‌കൂളിൽ നടത്തുന്ന മൂന്നു ദിവസത്തെ പുസ്തകോത്സവം മന്വന്തരം, ഐന്ത്രികം മുതലായ നോവലുകളുടെ രചയിതാവും 2024 ലെ ആത്മ നിർഭർ ഗൗരവ് ഇൻസ്പയറിംഗ് സ്ത്രീ എഴുത്തുകാരി അവാർഡ് ജേതാവുമായ സ്മിത. സി ഉദ്ഘാടനം ചെയ്തു. ഇന്ന് എഴുത്തിന് ധാരാളം വേദികളുണ്ടെന്നും, വായനയിലൂടെ മാത്രമെ നല്ല എഴുത്തുകാരാവാൻ സാധിക്കുകയൊള്ളൂവെന്നും സ്മിത പറഞ്ഞു. ഓയിസ്‌ക്ക പരിസ്ഥിതി സംഘടനയുടെ സംസ്ഥാന പ്രസിഡന്റും സ്‌കൂളിന്റെ അക്കദമിക് ഡയറക്ടറുമായ ഡോ. എൻ ശുദ്ധോദനൻ അദ്ധ്യക്ഷനായി. വായന നൽകുന്ന വിജ്ഞാനവും വിസ്മയവും, അനുഭൂതിയും വിദ്യാർത്ഥികൾ നേടുകയും അനുഭവിക്കുകയും ചെയ്യണമെന്നും വായന ഒരു നല്ല സംസ്‌കാരത്തിന്റെ അഭിവാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി ബുക്സ് ഭാരവാഹി അജിത്ത്, പ്രിൻസിപ്പൽ എസ്.കൃഷ്ണപ്രസാദ്, വൈസ് പ്രിൻസിപ്പൽ എസ്.ലെസിത, അദ്ധ്യാപകരായ പി.പ്രിയ, വി.സിന്ധു,കെ.വി.ദിവ്യ, ഹരിത എന്നിവർ സംസാരിച്ചു. ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള ക്ലാസിക് കൃതികൾ മുതൽ ആനുകാലിക കൃതികൾ വരെ പ്രദർശനത്തിനുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ എല്ലാ കൃതികളും സുധാ മൂർത്തിയുടെ ഗോപി ഡയറീസ് മുതലുള്ള പുസ്തകങ്ങൾ ലഭ്യമാണ്. പുസ്തകോത്സവം ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL