പട്ടാമ്പി: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും പട്ടാമ്പി നഗരസഭ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി അനുവദിച്ച വായ്പകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.പി.ഷാജി നിർവഹിച്ചു. 22 അയൽക്കൂട്ടങ്ങൾക്കായി 1.77 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷഫീദ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിതേഷ് മോഴികുന്നം, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.ഗീത, പിന്നാക്ക വികസന കോർപ്പറേഷൻ മാനേജർ വി.ടി.മിനി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |