പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിൽ പാലക്കാട് ജില്ലയിൽ എൽ.പി സ്‌കൂൾ ടീച്ചർ (തമിഴ്), വയനാട് ജില്ലയിൽ എൽ.പി സ്‌കൂൾ ടീച്ചർ (തമിഴ് മാധ്യമം ഫസ്റ്റ് എൻ.സി.എ, മുസ്ലിം) തസ്തികകളിലേക്കുള്ള അഭിമുഖം സെപ്തംബർ മൂന്ന്, 23, 24, 25 തീയതികളിലായി പാലക്കാട് പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും. പ്രൊഫൈൽ/എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസൽ പ്രമാണങ്ങൾ, ഇന്റർവ്യൂ മെമ്മോ, തിരിച്ചറിയൽ രേഖ സഹിതം ഹാജരാകണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505398.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |