
ആലുവ: കേരള പുലയൻ മഹാസഭ ആലുവ താലൂക്ക് കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളിയുടെ 163 -ാമത് ജന്മദിനാഘോഷം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. സഭാ അദ്ധ്യക്ഷൻ എൻ.കെ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, സഭ സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. രവി, സി.എ. പത്മനാഭൻ, ടി.എ. ജയൻ, സുബിൻ ചന്ദ്രൻ, വിനീത് മണി, കെ.ടി സിനോജ് എന്നിവർ സംസാരിച്ചു. നഗരത്തിൽ ഘോഷയാത്രയും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |