പാലക്കാട്: അംഗത്വ വിഹിതം നൽകാത്തതിനെ തുടർന്ന് അംഗത്വം റദ്ദായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും അംഗത്വം പുനഃസ്ഥാപിക്കുന്നതിന് അവസരം. മുൻകാലങ്ങളിൽ അദാലത്ത് വഴി അംഗത്വം പുതുക്കിയവർക്കും ആനുകൂല്യം പ്രയോജനപ്പെടുത്താം. അംഗത്വ പാസ്ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ പുതുക്കുന്ന മാസം വരെയുള്ള ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, വൗച്ചർ എന്നിവ സഹിതം ഒക്ടോബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെ ദിവസങ്ങളിൽ ഓഫീസ് പ്രവർത്തി ദിനങ്ങളിൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ഹാജരാകണം. ഫോൺ: 0491 2505170
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |