
പത്തനംതിട്ട : ഐ.എൻ.ടി.യു.സി സംസ്ഥാന ജില്ലാനേതൃത്വത്തിന്റെ ഭരണഘടനാ വിരുദ്ധവും സംഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ തിരുത്തണമെന്നും അഫിലിയേറ്റഡ് യൂണിയനുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്താതെ സംസ്ഥാന ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച നടപടി പ്രതിഷേധാർഹമാണെന്ന് ജില്ലയിലെ അഫിലിയേറ്റഡ് യൂണിയനുകളുടെ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ഐ.എൻ.ടി.യു.സി സംസ്ഥാനസമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. സലിംപെരുനാട് അദ്ധ്യക്ഷത വഹിച്ചു. സജി കെ.സൈമൺ, അഷറഫ് അപ്പാക്കുട്ടി, ഷാജി കുളനട, അംജിത്ത് അടൂർ , സുരേഷ് ബാബു പാലാഴി, പി.ആർ.അരുൺകുമാർ, നജീർ പന്തളം, ദീനാമ്മ പീറ്റർ, കൈരളി കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |