SignIn
Kerala Kaumudi Online
Saturday, 27 June 2026 5.40 PM IST

ആനന്ദഭൂതേശ്വരത്ത് കെട്ടുകാഴ്ച വർണാഭം

മെഴുവേലി : ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച വർണാഭമായി. വിവിധ കരകളിൽ നിന്നുള്ള കെട്ടുരുപ്പടികൾ ഇന്നലെ വൈകിട്ട് 6.45 മുതൽ ക്ഷേത്ര സന്നിധിയിലേക്ക് എത്തി.

കാരിത്തോട്ട എരിഞ്ഞിനാക്കുന്ന് ഓംകാരേശ്വര കെട്ടുത്സവ സമിതിയുടെ നേതൃത്വത്തിൽ എത്തിച്ച 48 അടി ഉയരുമുള്ള ഇരട്ടക്കാള കാണികളിൽ വിസ്മയം തീർത്തു. കിടങ്ങന്നൂർ, പൊട്ടൻമല, തെക്കേലയ്യം, കോങ്കുളഞ്ഞി, പൂവണ്ണുംമൂട്, മീൻചിറയ്ക്കൽ, പത്തിശേരി, ആനന്ദഭൂതേശ്വരം എന്നീ കരകളിൽ നിന്നുള്ള കെട്ടുരുപ്പടികളും ക്ഷേത്രസന്നിധിയിൽ എത്തി. താളമേളങ്ങളുടെ അകമ്പടിയിൽ ഇരട്ടക്കാളകളും ഒറ്റക്കാളയും വിവിധ കലാരൂപങ്ങളും ഒന്നിന് പിറകെ ഒന്നായി ക്ഷേത്ര സന്നിധിയിൽ അണിനിരന്നു. ദേവൻ ആനപ്പുറത്ത് എഴുന്നെള്ളി കെട്ടുരുപ്പടികൾക്ക് ദർശനം നൽകി. തുടർന്ന് സേവ, സാംസ്കാരിക സമ്മേളനം, നൃത്ത സംഗീത നാടകം, പള്ളിവേട്ട എന്നി​വ നടന്നു.

ഇന്ന് രാവിലെ 6ന് പള്ളിയുണർത്തൽ, അഷ്ടദ്രവ്യ മഹാഗണപതിഹോമം, ചുറ്റുവിളക്ക്, പന്തീരടിപൂജ, അഘോരജലധാര, അഭിഷേകം, നെയ്യഭിഷേകം, മുഴുക്കാപ്പ്, അലങ്കാരപൂജ, പ്രസന്നപൂജ, ശ്രീഭൂതബലി 10ന് ഉച്ചപൂജ, ഉത്സവശിവപൂജ, 10.15ന് മഹാനിവേദ്യം, ശിവസഹസ്രനാമ പൂജ , ഉമാമഹേശ്വരപൂജ , ശിവപഞ്ചായനപൂജ, 10.45ന് ഉത്സവ ശിവപൂജ.

വൈകിട്ട് 3.30ന് നടതുറക്കും. 4ന് ആറാട്ടുബലി, 4.30ന് ആറാട്ട് പുറപ്പാട്, 5ന് ചാക്യാർകൂത്ത്, 6ന് ആറാട്ട് കടവിൽ ആറാട്ട് പൂജ, 6.30ന് പ്രഭാഷണം, രാത്രി 8ന് ആറാട്ട് വരവ്, ആറാട്ട് സദ്യ, ദീപക്കാഴ്ച, സേവ, കൊടിയിറക്ക്, അത്താഴപൂജ, മംഗളപൂജ , മംഗളാരതി, ഗാനമേള.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL