
പത്തനംതിട്ട : ഇന്നാരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ ജില്ലയിൽ 9925 കുട്ടികൾ. 5110 ആൺകുട്ടികളും 4815 പെൺകുട്ടികളും. 169 പരീക്ഷാകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ജില്ലയിൽ കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം എച്ച്.എസ്.എസിലാണ്. 307 കുട്ടികളാണ് എം.ജി.എമ്മിൽ പരീക്ഷ എഴുതാനുണ്ടാകുക. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ കുട്ടികൾ പരീക്ഷയ്ക്കിരിക്കുന്നത് മൈലപ്ര എസ്.എച്ച്.എച്ച്.എസ്.എസിലാണ്. 262 കുട്ടികൾ. മൂന്ന് കുട്ടികൾ വീതം പരീക്ഷ എഴുതുന്ന പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി മക്കപ്പുഴ എൻ.എസ്.എസ് എച്ച്.എസും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുറമറ്റം ജി വി എച്ച് എസ് എസുമാണ് കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ. കഴിഞ്ഞ വർഷം 10,044 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിരുന്നു. 119 കുട്ടികളാണ് ഇത്തവണ കുറഞ്ഞത്. പ്ളസ് ടുവിന് ജില്ലയിൽ നിന്ന് 13,000 കുട്ടികൾ പരീക്ഷ എഴുതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |