
തിരുവല്ല : കല്ലുങ്കൽ ചാണിക്കാവ് മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന്റെ ഭാഗമായുള്ള പടയണി ഇന്ന് രാത്രി 9ന് നടക്കും. കുറ്റൂർ ഭൈരവി പടയണി സംഘം നേതൃത്വം നൽകും. ഗണപതി കോലം, ഭൈരവി കോലം, കാലൻ കോലം, പക്ഷിക്കോലം, മറുതാകോലം, മംഗള കോലം എന്നിവ കളത്തിലെത്തും. ഇന്നലെ വൈകിട്ട് ചാണിക്കാവ് ദേവിയുടെ മലയിത്ര ദേവീക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്ത് നടന്നു. നാളെ രാവിലെ 9ന് പൊങ്കാല, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി വരവ്, മഹാഗുരുതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |