
താഴൂർ : ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് 5.30ന് മേജർസെറ്റ് പഞ്ചാരിമേളം, രാത്രി എട്ടിന് ഗാനമേള. നാളെ രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ശയനപ്രദക്ഷിണം, 7.30ന് ഭാഗവതപാരായണം, 9 മുതൽ കലശപൂജ, നവകം, ശ്രീഭൂതബലി, ഉച്ചപൂജ, 11ന് അന്നദാനം, വൈകിട്ട് 3.30ന് ഓട്ടൻതുള്ളൽ, നാലിന് ഘോഷയാത്ര, ആറിന് കാഴ്ചശ്രീബലി, ദീപാരാധന, സേവ, വലിയകാണിക്ക, രാത്രി 9.30 മുതൽ കോലം എഴുന്നള്ളിക്കൽ, കോലംതുള്ളൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |