
പത്തനംതിട്ട: ആറൻമുള മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പത്തനംതിട്ട നഗരത്തിൽ സ്വീകരണം നൽകി. സെൻട്രൽ ജംഗ്ഷനിൽ ബി.ജെ.പി നേതാക്കൾക്കൊപ്പം എത്തിയ കുമ്മനത്തെ ചെണ്ടമേളത്തിന്റെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. നഗരത്തിൽ അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. ആറൻമുളയിൽ വിജയം ഉറപ്പാണെന്ന് കമ്മനം രാജശേഖരൻ പറഞ്ഞു. ആറൻമുളയെന്ന പൈതൃക ഗ്രാമത്തിന്റെ വികസനമാണ് ലക്ഷ്യം. ബി.ജെ.പി നേതാക്കളായ ഷാജി രാഘവൻ, റോയി മാത്യു, വി. എൻ. ഉണ്ണി തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
അഭ്യൂഹങ്ങൾക്കൊടുവിലാണ് കുമ്മനത്തെ ആറൻമുളയിലെ സ്ഥാനാർത്ഥിയായി ഇന്നലെ പാർട്ടി പ്രഖ്യാപിച്ചത്. കുമ്മനത്തെയും സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിനെയുമായിരുന്നു സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |