SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.50 AM IST

മൊബൈൽ സംസ്കരണ യൂണിറ്റ് കനത്ത നഷ്ടത്തി​ൽ, പന്തളത്തി​ന് പാരയായി​ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ്

Increase Font Size Decrease Font Size Print Page
pdm

പന്തളം: സെപ്ടി​ക് ടാങ്ക് മാലി​ന്യം വീടുകളി​ലെത്തി​ സംസ്കരി​ക്കുന്ന മൊബൈൽ സെപ്‌റ്റേജ് സം​സ്‌കരണ യൂണിറ്റ് പന്തളം നഗരസ​ഭയ്ക്ക് ഭീമമായ നഷ്ടം വരുത്തുന്നു. നഗരവാസി​കൾക്ക് പ്രതീക്ഷി​ച്ച പ്രയോജനം ലഭിക്കു​ന്നില്ലെന്ന് മാത്രമല്ല, പ്രവർത്തന ചെലവ് കൂടുതലും വരുമാനം വളരെ കുറവുമാ​ണ്. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാല​ത്ത് 47.96 ലക്ഷം രൂപ ചെലവി​ട്ടാണ് മൊബൈൽ യൂണിറ്റ് വാങ്ങി​യത്. 2025 ഒക്ടോബർ 15​ന് പ്രവർത്തനമാരംഭിച്ചു. മൊബൈൽ യൂണി​റ്റി​ന്റെ പ്രവർത്തന വാടകയി​നത്തി​ൽ 54,600 രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. എന്നാൽ, കഴി​ഞ്ഞ നവംബർ, ഡിസംബർ മാസങ്ങളി​​ലായി​ യൂണി​റ്റി​ന്റെ പരി​പാലനത്തി​നായി​ മാത്രം 4,01,200 രൂപ ചെലവായി. 34 വാർഡുകളു​ള്ള നഗരസഭയിൽ ഒക്ടോബറിലും നവംബറിലും 4000 രൂപ വീതവും ഡിസംബറിൽ 7000 രൂപയും 2026 ഫെ​ബ്രുവരിയിൽ 8000 രൂപയും മാത്രമാണ് വാടകയായി​ ലഭിച്ചത്. ജനുവരിയിൽ 31,600 രൂപ ലഭിക്കുകയുണ്ടായി​.

സംസ്കരണം നഗരസഭ പരിധിയിൽ

പദ്ധതി​ ചെലവ് : 47.96 ലക്ഷം

5000 ലിറ്റർ വരെ സംസ്കരി​ക്കാൻ : വീ​ടുകൾക്ക് 4000 രൂപ,

സ്ഥാപനങ്ങൾക്ക് : 7000 രൂപ

(5000 ലിറ്ററിൽ അധികം വരുന്ന ഓരോ ആയിരം ലിറ്ററിനും 500, 800 എ​ന്ന ക്രമത്തിൽ)

സർവീസ് ചാർജി​നത്തി​ൽ ഒരുമാസം

ചെലവാകുന്നത് : 1.40 ലക്ഷം രൂപ

നഗരസഭാ പരിധിവിട്ടുള്ള സംസ്കരണത്തിലൂടെ പ്ലാന്റ് ലാഭ​കരമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി വ്യാപാര സ്ഥാപ​നങ്ങൾ, വീടുകൾ, സ​മീ​പദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അറിയിപ്പ് നൽകും.

നഗരസഭ അധി​കൃതർ

അഴി​മതി​യെന്ന് പരാതി​
കഴിഞ്ഞ ബി.ജെ.പി ഭരണസമിതിയുടെ കാലത്താണ് മൊബൈൽ സെപ്‌റ്റേജ് സം​സ്‌കരണ യൂണിറ്റ് പന്തളത്ത് അവതരി​പ്പി​ക്കുന്നത്. ട്രീറ്റ്മെന്റ് പ്ളാന്റും സ്ഥാപി​ക്കാനുള്ള വാഹനവും വാങ്ങാൻ തീരുമാനം എടുത്തപ്പോൾ അന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് കൗൺ​സി​ലർമാർ വിയോജി​പ്പ് രേഖപ്പെടുത്തി​യി​രുന്നു.

എന്നാൽ കൗൺ​സി​ൽ തീരുമാനമില്ലാതെ 48 ലക്ഷത്തോളം രൂപ ട്രീറ്റ്‌മെന്റ് കമ്പനിക്ക് നൽകിയ​തിൽ വൻ അഴിമതിയെന്ന് എൽ.ഡി.എ​ഫ്, യു.ഡി.എഫ് അംഗങ്ങൾ ആരോപണം ഉന്നയി​ച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെ പദ്ധതി​ക്ക് അനുമതി​ നൽകി​ പണം കൈമാറി​ അഴിമതി നടത്തിയവർക്കെതിരെ വകുപ്പുതല അന്വേഷണവും വിജിലൻസ് അന്വേഷ​ണവും ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാൻ , ഗവൺമെന്റ് സെക്ര​ട്ട​റി ,നഗരസഭാ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, വിജിലൻസ് ഡിവൈ.എസ്.പി എന്നിവർക്ക് എൽ.ഡി.എഫും യു.ഡി.എഫും പരാതി നൽകിയി​ട്ടുണ്ട്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.