
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പ് പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്നതിന്റെ ഭാഗമായി ജില്ലാഭരണ കൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ ഹരിത വോട്ട് വണ്ടി ജില്ലാകളക്ടർ എസ്.പ്രേം കൃഷ്ണൻ കളക്ടറേറ്റിൽ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തി ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക, പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും മാലിന്യം കുറയ്ക്കുക തുടങ്ങിയവയാണ് വോട്ടുവണ്ടിയുടെ പ്രധാന ലക്ഷ്യം. പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ ഒഴിവാക്കി തുണി, പേപ്പർ, പനയോല തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത്. ജില്ലാ ജോയിന്റ് ഡയറക്ടർ തദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ കോഓർഡിനേറ്റർ, സ്വീപ്പ് നോഡൽ ഓഫീസർ, ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |