SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.41 PM IST

കെ.സി. വേണുഗോപാലിനെ ഉപദേശിക്കാൻ സജി ചെറിയാൻ രാഷ്ട്രീയമായി വളർന്നിട്ടില്ല : അഡ്വ: എബി കുര്യാക്കോസ്

Increase Font Size Decrease Font Size Print Page
ew

ചെങ്ങന്നൂർ : കോൺഗ്രസിന്റെ സമുന്നത നേതാവ് കെ.സി. വേണുഗോപാലിനെ ഉപദേശിക്കാൻ സജി ചെറിയാൻ വളർന്നിട്ടില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ അഡ്വ: എബി കുര്യാക്കോസ് പറഞ്ഞു.രാഷ്ട്രീയ രംഗത്ത് താൻ വളർത്തിക്കൊണ്ടുവന്ന നേതാക്കളുടെ അപചയം കണ്ടിട്ടാണ് ധീരമായ രാഷ്ട്രീയ നടപാടെടുത്ത് ജി. സുധാകരൻ പല പ്രതികരണങ്ങളും നടത്തിയിട്ടുള്ളത്. ജി. സുധാരന്റെ വാക്കുകൾ അതീവ ഗൗരവത്തോടെയാണ് കേരള ജനത നോക്കിക്കാണുന്നത്. ജി. സുധാകരന്റെ പരാമർശങ്ങളെ കുറിച്ച് ഇടത് സ്ഥാനാർത്ഥി എന്ന നിലയിൽ സജി ചെറിയാന്റെ മറുപടി ജനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.സ്വന്തം പാർട്ടിയുടെ നയ വൈകല്യത്തിന്റെ പേരിൽ കെ.സി. വേണുഗോപാലിനെപ്പോലെയുള്ള മുതിർന്ന നേതാവിനെ ഉപദേശിക്കുന്നത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പഴമൊഴി പോലെയാണ്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.