SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.05 AM IST

ബാലവേദി വിജ്ഞാനക്യാമ്പ്

ddd

പത്തനംതിട്ട : ബാലവേദിയുടെ അവധിക്കാല വിനോദ വിജ്ഞാനക്യാമ്പ് സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ആദിശ്രേയസ് അദ്ധ്യക്ഷതവഹിച്ചു. റെജി മലയാലപ്പുഴ, വി.കെ.ബാബുരാജ് എന്നിവർ ക്ലാസുകളെടുത്തു.
പത്താംക്ലാസിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പുരുഷോത്തമൻപിള്ള, ബാലവേദി രക്ഷാധികാരി ബി.ഹരിദാസ്, സുഹാസ് എം.ഹനീഫ്, നഗരസഭാ കൗൺസിലർ മഞ്ജു പ്രദീപ്, സി.സി.ഗോപാലകൃഷ്ണൻ, അക്ഷയദാസ്, സനില സുനിൽ എന്നിവർ പ്രസംഗിച്ചു. ബാലവേദിയുടെ സെക്രട്ടറിയായി അക്ഷയദാസിനെയും പ്രസിഡന്റായി റയാൻ ടി.നിവിലിനെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL