
പത്തനംതിട്ട: നിയമസഭാ സമ്മേളനങ്ങളിലും സഭാ ടി.വി സംപ്രേഷണങ്ങളിലും ആംഗ്യഭാഷ പരിഭാഷ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് നിവേദനംനൽകി. ശ്രവണ പരിമിതിയുള്ളവർക്ക് മറ്റാരുടെയും സഹായമില്ലാതെ നിയമസഭയിലെ നടപടികളും ചർച്ചകളും പ്രഖ്യാപനങ്ങളും നേരിട്ട് മനസിലാക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിവേദനം നൽകിയത്. ജനാധിപത്യ പ്രക്രിയകളിൽ എല്ലാപൗരന്മാർക്കും തുല്യപങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും, ആംഗ്യഭാഷ പരിഭാഷ ഉൾപ്പെടുത്തുന്നത് ശ്രവണ പരിമിതിയുള്ളവരുടെ വിവരാവകാശവും സാമൂഹിക ഉൾച്ചേരലും ശക്തിപ്പെടുത്താൻ സഹായകരമാകുമെന്നും ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |