
പത്തനംതിട്ട : ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് ജില്ലയിൽ ഇന്ന് തുടക്കം. ജില്ലാതല ഉദ്ഘാടനം പ്രമാടം വെറ്ററിനറി ഡിസ്പെൻസറിയിൽ രാവിലെ ഒമ്പതിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിർവഹിക്കും. കന്നുകാലി കർഷകർക്ക് വെല്ലുവിളി ഉയർത്തുന്ന പ്രധാന സാംക്രമിക രോഗമാണ് കുളമ്പുദീനം. പഞ്ചായത്ത് തലത്തിൽ വെറ്ററിനറി ഡോക്ടർമാർ മേൽനോട്ടം വഹിക്കും. വാക്സിനും അനുബന്ധ സജ്ജീകരണങ്ങളും ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും എത്തിച്ചിട്ടുണ്ട്. ജില്ലയിലെ 43072 കന്നുകാലികളെ കുളമ്പുരോഗത്തിനെതിരെ കുത്തിവയ്ക്കുകയാണ് ലക്ഷ്യം. ഫോൺ : 0468-220706.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |