
പന്തളം : നഗരസഭയിലെ വനിതാവികസന പ്രവർത്തനങ്ങളും ജാഗ്രത സമിതി ജണ്ടർ റിസോഴ്‌സ് സെന്റർ തുടങ്ങിയ വിവിധ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനും വിമൺ സ്റ്റഡീസ്, ജണ്ടർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള ഒരു വനിതയെ കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്ററായി നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ജൂലായ് എട്ടിന് രാവിലെ 11.30 മുമ്പായി ഐ.സി.ഡി.എസ് ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾ ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ ഓഫീസിൽ നിന്ന് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |