
പത്തനംതിട്ട: ജില്ലയിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ആർ.ടി.ഒ സി.ശ്യാം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ അമിത ഭാരം കയറ്റിയ 10 ചരക്ക് വാഹനങ്ങൾക്കെതിരെ 2,48,250 രൂപ പിഴ ചുമത്തി. പെർമിറ്റ് ഫിറ്റ്നസ്, ടാക്സ്, ഇൻഷുറൻസ്, പുക, ഡ്രൈവിംഗ് ലൈസൻസ്, സ്പീഡ് ഗവേണർ, ജി.പി.എസ് എന്നിവയില്ലാതെ സർവീസ് നടത്തിയ 30 വാഹനങ്ങൾക്കെതിരെ 90,000 രൂപയും സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ മൂന്ന് ടിപ്പർ വാഹനങ്ങൾക്കെതിരെ 3000 രൂപയും പിഴ ചുമത്തി. പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |