SignIn
Kerala Kaumudi Online
Saturday, 27 June 2026 7.33 AM IST

സാമ്പത്തിക സഹായം

f

പത്തനംതിട്ട: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്‌കോളർഷിപ്പ് പദ്ധതിയിൽ ഈ വർഷത്തെ അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുറമെ സ്വകാര്യ, സ്വാശ്രയ, സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയെന്നുള്ള സാക്ഷ്യപത്രം സ്‌കൂൾ, കോളജ് പ്രിൻസിപ്പലിൽ നിന്ന് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ഓൺലൈനായി സെപ്തംബർ 30ന് മുമ്പായി സമർപ്പിക്കണം. വിവരങ്ങൾക്ക് സാമൂഹികനീതി വകുപ്പിന്റെ പത്തനംതിട്ട ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോൺ. 0468 2325168.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL