
പ്രമാടം : പൾസ് പോളിയോ പ്രതിരോധ വാക്സിനേഷൻ പരിപാടിയുടെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്ത് കടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ബൂത്ത് തല വോളണ്ടിയർമാർക്ക് പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലൂയിസ് .പി .സമുവൽ, ആനന്ദവല്ലിയമ്മ, ടി. ലിജ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു ഇസ്മായിൽ, സൈബി ജോൺ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പഞ്ചായത്തിലെ 33 കേന്ദ്രങ്ങളിൽ പൾസ് പോളിയോ വിതരണം നടക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |