SignIn
Kerala Kaumudi Online
Sunday, 26 July 2026 3.34 AM IST

സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ പോരാട്ടത്തിന് ഇന്ന് സമാപനം 

badmin

തിരുവല്ല: കേരള ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ സഹകരണത്തോടെ തിരുവല്ല പ്രൈം സ്പോർട്സ് സെന്ററിൽ നാല് ദിവസമായി നടന്നുവരുന്ന സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് സമാപിക്കും. സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി പുരുഷ - വനിതാ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് ഉൾപ്പെടെ 10 ഇനങ്ങളിലെ ഫൈനൽ മത്സരങ്ങളാണ് ഇന്ന് രാവിലെ നടക്കുക. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ ഇന്ത്യൻ അന്താരാഷ്ട്ര ബാഡ്മിന്റൺ താരവും അർജുന അവാർഡ് ജേതാവുമായ ജോർജ് തോമസ് വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിക്കും. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ കെ.ടി.ചാക്കോ, ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ രക്ഷാധികാരി ഡോ.റോയ് എം.മാത്യു, മുൻ ബാഡ്മിന്റൺ താരം ടി.ബീന എന്നിവർ വിശിഷ്ടാതിഥികളാകും. ദേശീയ, സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയനേട്ടങ്ങൾ കൈവരിച്ച പത്തനംതിട്ട ജില്ലയിലെ താരങ്ങളെ ആദരിച്ച് പത്തനംതിട്ട ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ ജില്ലാ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും. സംസ്ഥാനത്തെ മികച്ച താരങ്ങൾ ഏറ്റുമുട്ടുന്ന ഫൈനൽ മത്സരങ്ങളും സമാപനചടങ്ങും പൊതുജനങ്ങൾക്ക് സൗജന്യമായി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി മാത്യു തോമസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL