
ചെങ്ങന്നൂർ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം നടത്തുന്ന വിദ്യാർത്ഥികളെയും യുവജനങ്ങളെയും അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സനൂപ് ശിവരാമൻ അദ്ധ്യക്ഷനായി.
സെക്രട്ടറി എം.സുമേഷ്, ട്രഷറർ വിനോദ് കുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.വിജേഷ്, നീനു കെ.ജയൻ, ഗോകുൽ കേശവ്, റോഷൻ ഫിലിപ്പ്, അരുൺ കിഴക്കേമല, സുരാജ് അമ്പാടി, അനു സോളമൻ, അക്ഷയ് ഹരികുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |