
തിരുവല്ല : വൈ.എം.സി.എ കേരളാ റീജണിലെ 24 സബ് റീജണിലെ ഏറ്റവും മികച്ച സബ് റീജണായി തിരുവല്ല സബ് റീജൺ തിരഞ്ഞെടുത്തു. ഭവനദാന പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി, ദേശീയ, റീജണൽ പരിപാടികളുടെ അതിഥേയത്വം, ലഹരിവിരുദ്ധ പദ്ധതികൾ, സാമൂഹികവബോധ പരിപാടികൾ മുതലായവ ഈ കാലയളവിലെ സബ് റീജണിലെ പ്രധാന പ്രവർത്തനങ്ങൾ ആയിരുന്നു. റീജണൽ കോൺഫറൻസിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിൽ നിന്ന് ചെയർമാൻ ജോജി പി.തോമസ്, ജനറൽകൺവീനർ സുനിൽ മറ്റത്ത്, മറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. റീജണൽ ചെയർമാൻ പ്രൊഫ.അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |