
അടൂർ: കേരള എൻ ജി ഒ അസോസിയേഷൻ അടൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അടൂർ താലൂക്കിൽ വെള്ളപ്പൊക്കം ബാധിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. തഹസിൽദാർ സജീവ്, ഡെപ്യൂട്ടി തഹസിൽദാർ കെ.എൻ.അനിൽകുമാർ എന്നിവർക്കൊപ്പമാണ് ക്യാമ്പുകൾ സന്ദർശിച്ചത്. തുമ്പമൺ പഞ്ചായത്തിലെ സന്ദർശനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് പങ്കെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.പ്രസാദ്, ബ്രാഞ്ച് പ്രസിഡന്റ് ബിജു, സെക്രട്ടറി സുനിൽ, ട്രഷറർ ഫസൽ, അനിൽകുമാർ, ബിജു.എം.ജെ എന്നിവർ നേതൃത്വം നൽകി. ദുരിതബാധിതരുള്ള പന്തളം വില്ലേജിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |